മലയാള സിനിമയിലെ കഴിഞ്ഞ മൂന്നു മാസത്തെ കണക്കെടുത്തു നോക്കിയാല്‍ സാമ്പത്തികമായി വിജയിച്ചു എന്ന് പറയാവുന്ന സിനിമകള്‍ 'വെറുതെ ഒരു ഭാര്യ'യും 'കുരുക്ഷേത്ര'യും മാത്രമാണ് . ഇതില്‍ 'വെറുതെ ഒരു ഭാര്യ' ഒരു വന്‍ വിജയ ചിത്രമായി മാറി കഴിഞ്ഞു .വളരെ ചെറിയ ചിലവില്‍ ഉണ്ടാക്കിയ ഈ ചിത്രം 75 ദിവസം കഴിഞ്ഞിട്ടും എല്ലാ തീയെറ്ററുകളില്‍ നിന്നും പിന്മാറി കഴിഞ്ഞിട്ടില്ല .
മറ്റൊരു ചിത്രമായ 'കുരുക്ഷേത്ര' വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രമാണ് .കാര്‍ഗിലില്‍ വെച്ച് ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ഈ ചിത്രം സാമ്പത്തികമായി വിജയിക്കും എന്നാണു കരുതപ്പെടുന്നത്.
മമൂട്ടി ചിത്രമായ 'മായബസാര്‍' വന്‍ നിലയില്‍ ആണ് പൊട്ടിയത് .ഏതാനും ദിവസങ്ങള്‍ കൊണ്ടു പ്രേക്ഷകര്‍ ഈ ചിത്രത്തെ കൈഒഴിഞ്ഞു .നിര്‍മ്മാതാവിന് തീര്‍ച്ചയായും വന്‍ നഷ്ടം ഈ ചിത്രത്തിന്‍റെ പരാജയം മൂലം ഉണ്ടാവും എന്ന കാര്യം തീര്‍ച്ചയാണ് .
ഗുല്‍മോഹര്‍ ,തലപ്പാവ് ,രാത്രിമഴ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വളരെ നല്ല അഭിപ്രായം ഉണ്ടാക്കാന്‍ കഴിഞ്ഞെങ്ങിലും സാമ്പത്തിക വിജയം നേടാന്‍ കഴിയാതെ പോയ ചിത്രങ്ങളാണ് .ഈ ചിത്രങ്ങള്‍ക്ക് തീയെറ്ററുകള്‍ വരെ കിട്ടാത്ത അവസ്ഥയാണ് കേരളത്തില്‍ ഉണ്ടായത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange