അമ്മ നിര്‍മ്മിക്കുന്ന ട്വന്റി 20 എന്ന സിനിമക്ക് ആദ്യ മൂന്നുദിവസം അധികനിരക്ക് ഈടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു . ചേര്‍ത്തലയിലെ അഡ്വ. സി.കെ. രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് നടപടി. ഇക്കാര്യത്തില്‍ സര്‍ക്കാരിനും ചിത്രത്തിന്റെ നിര്‍മാതാവായ ദിലീപിനും നോട്ടീസയക്കാനും ഹൈക്കോടതി തീരുമാനിച്ചു.
അദ്യ മൂന്നുദിവസം സാധാരണ ടിക്കറ്റ് നിരക്കിന്റെ അമ്പതു ശതമാനം കൂടുതല്‍ ഈടാക്കാന്‍ കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. താരസംഘടനയായ അമ്മയ്‌ക്കു വേണ്ടി ദിലീപാണ് ചിത്രം നിര്‍മ്മിച്ചത്. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് നല്‌കിയ അപേക്ഷ പരിഗണിച്ചാണ് ഈ നിരക്ക് വര്‍ദ്ധനയ്‌ക്ക് സര്‍ക്കാര്‍ അനുമതി നല്‌കിയത്.ചലച്ചിത്ര രംഗത്തെ അവശകലാകാരന്‍മാരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ചിത്രം നിര്‍മ്മിച്ചതെന്നും ഈ ചിത്രത്തിന്റെ ലാഭത്തിന്റെ ഒരു പങ്ക് ഇവര്ക്ക് വേണ്ടി വിനിയോഗിക്കുമെന്നും അമ്മ നല്‌കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange