വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ആയ 'മാന്‍ ഓഫ് ദി മാച്ച്' എന്ന ചിത്രത്തിന് ശേഷം ക്രിക്കറ്റ് സംബന്ധിയായ പേരുമായി ബന്ധപ്പെട്ട് മറ്റൊരു മലയാള ചിത്രം കൂടി അണിയറയില്‍ തയ്യാറെടുക്കുന്നു .'നോട്ട് ഔട്ട്' എന്ന ഈ ചിത്രത്തിന്‍റെ പൂജ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം കൊച്ചിയിലെ ലാല്‍ മീഡിയ യില്‍ നടന്നു . പ്രശസ്ത സംവിധായകന്‍ ആയ വി കെ പ്രകാശിന്‍റെ അസോസിയേറ്റ് ആയിരുന്ന കുട്ടി നടുവില്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് .
ഋതു എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നിഷാന്‍ ചിത്രത്തിലെ നായകന്‍ ആകുമ്പോള്‍ ഗുലുമാല്‍ എന്ന ചിതത്തിലെ നായിക ആയ മിത്ര കുര്യന്‍ ചിത്രത്തിലെ നായിക ആവുന്നു. സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍ , ബിജുക്കുട്ടന്‍ , അനൂപ് ചന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ .ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാര്‍ച്ച് 10 ന് ആരംഭിക്കും .പഠനം കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്ന യുവത്വത്തിന്റെ കഥ കോമഡി ട്രാക്കില്‍ അവതരിപ്പിക്കാനാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us