മലയാള സിനിമയില്‍ വീണ്ടും പൂക്കാലം വരികയാണോ? അതെ എന്ന് വേണം കരുതാന്‍.ഒരു പാട് ചിത്രങ്ങള്‍ അണിയറയില്‍ റിലീസിങ്ങിന് തയ്യാറായി നില്‍ക്കുന്നു,കുറെ ചിത്രങ്ങളുടെ പണി അതി വേഗത്തില്‍ നടക്കുന്നു,അങ്ങനെ എല്ലാം കൊണ്ടും വളരെ നല്ല അനുയോജ്യമായ അന്തരീക്ഷമാണ് മലയാള സിനിമയില്‍ ഇപ്പോള്‍ നിലവില്‍ നില്‍ക്കുന്നത് .
ഷാഫി സംവിധാനം ചെയുന്ന 'ലോലി പോപ്പ്' ,മമ്മൂട്ടി നായകന്‍ ആകുന്ന 'വന്ദേമാതരം' ,മോഹന്‍ലാല്‍ നായകന്‍ ആകുന്ന ഷാജി കൈലാസിന്റെ 'റെഡ് ചില്ലീസ് ' ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ' ക്രേസി റാസ്കലസ്' എന്നിവയാണ് ക്രിസ്മസിന് റിലീസിംഗ് ചെയ്യന്ന ചിത്രങ്ങള്‍.
ഇതു കൂടാതെ അമ്മയുടെ ചിത്രമായ 'ട്വന്റി ട്വന്റി' ഒക്ടോബര്‍ അവസാനത്തോടെ പ്രദര്‍ശനത്തിന് എത്തും .സുരേഷ് ഗോപിയുടെ 'ബുള്ളറ്റ്', 'ബോസ്സ്' തുടങ്ങിയ ചിത്രങ്ങള്‍ റിലീസിങ്ങിന് തയ്യാറായി നില്‍ക്കുകയാണ് .സുരേഷ് ഗോപി നയകാനാകുന്ന 'വയലറ്റ്' എന്ന ചിത്രവും പണിപ്പുരയില്‍ ആണ് . ഇതുകൂടാതെ നിരവധി ചെറു ചിത്രങ്ങളും അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുകയാണ് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange