രഞ്ജിത് സംവിധാനം ചെയ്ത പ്രിത്വിരാജ് നായകനായ ആദ്യ ചിതം 'നന്ദനം' തമിഴിലേക്ക് റീ മേക്ക് ചെയ്യപ്പെടുന്നു .പ്രിത്വിരാജ് തന്നെ ആയിരിക്കും തമിഴിലും ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുക .എന്നാല്‍ മലയാളത്തിലെ നന്ദനത്തിലെ നായിക ആയിരുന്ന നവ്യ നായര്‍ക്ക് പകരം തമിഴില്‍ പ്രിയാമണി ആയിരിക്കും 'ബാലാമണിയെ' അവതരിപ്പിക്കുക .
ഈ ചിത്രത്തിലെ ഏറ്റവും വലിയൊരു പ്രത്യേകത തമിഴിലെ സൂപ്പര്‍ താരം ധനുഷും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നുള്ളതാണ് . അരവിന്ദന്‍ അവതരിപ്പിച്ച ഉണ്ണി എന്ന കഥാപാത്രത്തെ ആണ് ധനുഷ് അവതരിപ്പിക്കുന്നത് .ഗുരുവായൂരപ്പന്റെ മനുഷ്യ അവതാരമായിട്ടാണ് ഉണ്ണി എന്ന കഥാപാത്രം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ തന്നെ
തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange