Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  'മുസാഫിര്‍':മ്യൂസിക് ത്രില്ലര്‍  
 
ഹുമയൂണിന് സംഗീതം ജീവനാണ്. സംഗീതജ്ഞനായ ഹുമയൂണ്‍ ദുബായിലെത്തിയതും മറ്റൊന്നിനുമായിരുന്നില്ല. തന്‍റെ സംഗീ‍ത സംരഭമായ സിംഫണിക്ക് ഒരു ഒരു സ്പോണ്‍സര്‍, അതുമാത്രമായിരുന്നു ലക്‍ഷ്യം.

വര്‍ഷങ്ങളായുള്ള തന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കാനായി ദുബായിലെത്തിയ ഹുമയൂണിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. സഹായിക്കാമെന്ന് ഏറ്റിരുന്ന വ്യക്തിയെ ഹുമയൂണിന് കണ്ടുമുട്ടാനായില്ല. എന്നാല്‍, എല്ലാം അവിടെവച്ച് നിര്‍ത്താന്‍ ഹുമയൂണിന് സമ്മതമില്ലായിരുന്നു.

മറ്റൊരു സ്പോണ്‍സറെ കുറിച്ചുള്ള അന്വേഷണത്തിന് ഇടയിലാണ് വന്‍ ബിസിനസുകാരന്‍റെ മകളും സംഗീത പ്രേമിയുമായ അനുപമയെ കുറിച്ച് ഹുമയൂണ്‍ അറിയുന്നത്. അച്ഛന്‍റെ ബിസിനസില്‍ സഹായിയായിരുന്നു അനുപമ. എന്നാല്‍, ആദ്യ കാഴ്ചയില്‍ തന്നെ ഹുമയൂണിന്‍റെ ഉദ്ദേശശുദ്ധിയില്‍ അനുപമയ്ക്ക് സംശയമുണ്ടാവുന്നതോടെ അവരും ഹുമയൂണിനെ കൈയ്യൊഴിയുന്നു. എപ്പോഴും വിധി ഒരുപോലെ ആയിരിക്കില്ലല്ലോ. സംഗീതത്തോടുള്ള ഹുമയൂണിന്‍റെ ആവേശം അനുപമയ്ക്ക് നേരിട്ട് ബോധ്യമാവുന്നു. ഇതെതുടര്‍ന്ന് പശ്ചാത്താപ വിവശയായ അനുപമ ഹുമയൂണിനെ തിരഞ്ഞെത്തി സിംഫണി സ്പോണ്‍സര്‍ ചെയ്യാമെന്ന് ഏല്‍ക്കുന്നു. ഇതെതുടര്‍ന്ന് ഇരുവരം കൂടുതല്‍ അടുക്കാനിടയായി.

വേണ്ട കാര്യങ്ങള്‍ എത്രയും വേഗം കേള്‍ക്കേണ്ടവരുടെ ചെവിയില്‍ എത്തുമെന്ന് പറയുന്നത് എത്ര ശരിയാണ്. അനുപമയും ഹുമയൂണുമായുള്ള അടുപ്പം അനുപമയുടെ ഭാവി വരന്‍റെയും അച്ഛന്‍റെയും ചെവിലെത്തി. ഭാവിവരന്‍ ഹുമയൂണിനെ ഒതുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പൂര്‍ണമായും വിദേശ രാജ്യങ്ങളില്‍ വച്ചാണ് മുസാഫിര്‍ ചിത്രീകരിക്കുന്നത്.പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന മുസാഫിറില്‍ ഹുമയൂണായി വേഷമിടുന്നത് റഹ്മാനാണ്. മം‌മ്ത അനുപമയായും അഭിനയിക്കുന്നു. ബാലയാണ് ശക്തിധരന്‍ എന്ന അനുപമയുടെ ഭാവി വരനായി വേഷമിടുന്നത്. ഇന്‍‌ഡിഷ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ സുനില്‍ ഹംസയാണ് നിര്‍മ്മാണം.

ഷൌക്കത്ത് ലെന്‍സ്‌മാനാണ് ഛായാഗ്രഹണം. തിരക്കഥ, സംഭാഷണം ബാബു ജനാര്‍ദ്ദനന്‍. സുനിര്‍ ഹംസയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  0
  Much awaited film.  
  0
  best news  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ലോലി പോപ്പ്
Directed by: Shafi
Staring : Prithwiraj, Kunjacko Boban, Jayasurya, Bhavana, Roma, Rajan P. Dev, Salim Kumar, Suraj Venjaramood, P. Sreekumar, Ajith, Narayanan Kutty

   
         
    Related news    
   
   
         
    Most reviewd news    
   
   
         
    Most reviewd news - cinema