ഊര്‍വശി - മനോജ് കെ. ജയന്‍ ദമ്പതികള്‍ക്കു പുറകെ നടി മോഹിനിയും വിവാഹമോചനത്തിന് ഒരുങ്ങുന്നു. മോഹിനിയും ഭര്‍ത്താവ് ടി കെ ഭരതിതും കഴിഞ്ഞ ദിവസം ചെന്നൈയിലെ കുടുംബക്കോടതിയിലെത്തി വേര്‍പിരിയാനുള്ള ഹര്‍ജി നല്‍കി. ഇരുവരോടും ഡിസംബര്‍ 15 ന് ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടു.
പരിണയം, നാടോടി, പഞ്ചാബി ഹൗസ്, മായപ്പൊന്‍മാന്‍ തുടങ്ങിയ മലയാള സിനിമകളില്‍ നായികയായ മോഹിനി വിവാഹ ശേഷം അഭിനയിക്കുന്നതില്‍ ഭര്‍ത്താവിന് താല്‍പ്പര്യമില്ലാത്തതാണ് ഇരുവരും തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണം. മോഹന്‍ലാലിന്‍റെ ഇന്നത്തെ ചിന്താവിഷയമാണ് മോഹിനി അവസാനം അഭിനയിച്ച മലയാള ചിത്രം.
സുരേഷ് ഗോപി നായകനായ കളക്ടറാണ് മോഹിനിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നാലു വര്‍ഷം മുമ്പാണ് മോഹിനിയും എന്‍ജിനീയറായ ഭരതും തമ്മിലുള്ള വിവാഹം നടന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange