തിലകനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍ തന്നെ വിളിച്ച് അറിയിച്ചതായുള്ള സുകുമാര്‍ അഴീക്കോടിന്റെ പ്രസ്താവനക്കെതിരെ മോഹന്‍ലാല്‍ രംഗത്ത് . അഴീക്കോടിനെ ഫോണില്‍ വിളിച്ചത് താനാണെന്നും, എന്തിനാണ് എന്റെമേല്‍ കുതിര കയറുന്നെതെന്നുമാണ് അദ്ദേഹത്തിനോട് ചോദിച്ചത് . എന്നാല്‍ ഇതിന് മറുപടി നല്‍കാതെ തിലകന്റെ പ്രശ്‌നം പരിഹരിക്കണമെന്ന് അഴീക്കോട് പറഞ്ഞു. തങ്ങള്‍ ചര്‍ച്ചചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്ന് മറുപടി നല്‍കിയെന്നും ലാല്‍ പറഞ്ഞു .
സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ് അഴീക്കോട്. സിനിമ കാണാത്ത ആളാണ് അദ്ദേഹം. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വാക്കു നല്‍കിയതായി അദ്ദേഹത്തിന് തോന്നിയത് വിചിത്രമായിരിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.തിലകനുമായുള്ളത് അച്ചടക്ക നടപടിയുടെ പ്രശ്‌നമാണ്. ആര്‍ക്കും അദ്ദേഹത്തോട് വിരോധമില്ല. പരസ്പരം പറഞ്ഞു തീര്‍ക്കേണ്ട കാര്യമാണിത്. തിലകനൊപ്പം അഭിനയിക്കാന്‍ നടന്മാര്‍ എല്ലാം തയ്യാറാണ്. തിലകനാണ് തങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ തയ്യാറാകാത്തത്. പ്രശ്‌നങ്ങള്‍ നടന്മാര്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കേണ്ടതാണ്. മറ്റൊരാള്‍ ഇതില്‍ ഇടപെടേണ്ടതില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
താനും മമ്മൂട്ടിയും തിലകനോടൊപ്പം ഇനിയും അഭിനയിക്കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു . എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി തിലകനെ പോയി കാണാന്‍ താന്‍ തയ്യാറാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതിന് സുകുമാര്‍ അഴീക്കോടിന്‍റെ മധ്യസ്ഥത ആവശ്യമില്ലെന്നും ലാല്‍ വ്യക്തമാക്കി .
Dear Mr. Thilkan
You are great artist and best actor than Mohanlan and Mamooty. But it doesnt mean that you can tell what ever you want. Last year you made some nasty comments against Nedumudi Venu also. You should remember one thing. Venu is also best actor and artist like you or better than you. You are creating scene day by day with the help of cheap samskariga nayaganmar like azhikode (A man going for elecution and speech for money and other benefits)
So better behave yourself.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us