Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  "അലക്‌സാണ്ടര്‍ ദ ഗ്രേറ്റ് ". ലാലിന്റെ മുഴു നീളെ കോമഡി ചിത്രം  
 
ചിത്രത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ ഒരു ഹിസ്റ്റോറിക്കല്‍ കഥ ആണെന്നോ , ആക്ഷന്‍ ത്രില്ലര്‍
ആണെന്നോ തോന്നും . എന്നാല്‍ ഇത് ഒരു ഹ്യൂമര്‍ ഫാമിലി എന്റര്‍ടെയ്‌നറാണ്. മോഹന്‍ലാലും ബാലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, ജഗദീഷ്, സായ്കുമാര്‍, സിദ്ധിക്ക്, ടി.പി. മാധവന്‍, അജയന്‍, മീനാക്ഷി ദീക്ഷിത് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.നവാഗതനായ സി. ബാലചന്ദ്രന്റെ രചനയില്‍ മുരളി നാഗവള്ളി ആണ് ഈ ചിത്രം ഒരുക്കി യിരിക്കുന്നത്
അസാധാരണത്വം പ്രദര്‍ശിപ്പിക്കുന്ന ജ്യേഷ്ഠന്‍. അദ്ദേഹം ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്നു. ആ ജ്യേഷ്ഠനെ ദുബായിലേക്ക് തിരിച്ചു കൊണ്ടു പോകാന്‍ അനുജന്‍ നടത്തുന്ന ശ്രമങ്ങളും അതില്‍ നിന്നെല്ലാം തന്ത്രപൂര്‍വ്വം ജ്യേഷ്ഠന്‍ വഴിമാറുന്നതുമാണ് അലക്‌സാണ്ടര്‍ ദ ഗ്രേറ്റിന്റെ ദൃശ്യമാകുന്നത്. അലക്‌സാണ്ടര്‍ വര്‍മ്മ എന്ന ജ്യേഷ്ഠ കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. അനുജന്‍ മനുവായി ബാലയാണ് വേഷമിടുന്നത്. ദുബായ്, മുംബൈ എന്നിവിടങ്ങള്‍ പ്രധാന ലൊക്കേഷനാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള്‍ തിരുവനന്തപുരത്തും ചിത്രീകരിച്ചു. വന്‍ പ്രതീക്ഷയോടാണ് ഈ ചിത്രത്തെ ലാലിന്റെ ആരാടകര്‍ ഉറ്റു നോക്കുന്നത് .ഹ്യൂമര്‍ നു മുനഗണന കൊടുക്കുന്ന ചിത്രമായതിനാല്‍ ഇത് വന്‍ വിജയം നേടുമെന്നാണ് സംവിധായകന്റെ അഭിപ്രായം .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
നിറക്കാഴ്ച
Directed by: Anish J. Karrinad
Staring : Vincenzo Bocciarelli, Mamtha, Manoj.K.Jayan,Nedumudi Venu, Suraj Venjarammoodu
   
         
    Related news