ഒരു നീണ്ട ഇടവേളക്കു ശേഷം പ്രശസ്ത ബോളിവുഡ് താരം മനിഷ കൊയ്‌രാള തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നു . ഇതിനു മുന്‍പ് ‘ബോംബെ’ ,'ഇന്‍ഡ്യന്‍ ' , 'മുതല്‍വന്‍ ', ‘ബാബ’ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ മനിഷ അഭിനയിച്ചിട്ടുണ്ട് .ഇതില്‍ ബാബാ ഒഴികെയുള്ള ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. രജനികാന്ത് നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ മാപ്പിളൈയുടെ റീമേക്കില്‍ അഭിനയിക്കാനാണ് മനിഷ വീണ്ടും തമിഴില്‍ എത്തുന്നത് .ഈ ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് ധനുഷ് ആണ് .ചിത്രത്തില്‍ ധനുഷിന്റെ അമ്മായിയമ്മയുടെ വേഷമാണ് മനീഷക്കുള്ളത് .രജനീകാന്ത് നായകനായി 1989ല്‍ ഇറങ്ങിയ മാപ്പിളൈയില്‍ ശ്രീവിദ്യ ആയിരുന്നു ഈ റോള്‍ കൈകാര്യം ചെയ്തിരുന്നത് നായികയാവട്ടെ അമലയും .എന്നാല്‍ ഈ ചിത്രത്തില്‍ ഹന്‍സിക മൊട്‌വാണിയാണ് ധനുഷിന്റെ നായിക.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us