മണിരത്നം ഹിന്ദിയിലും തമിഴിലും ആയി സംവിധാനം ചെയ്യുന്ന 'രാവണ' എന്ന ചിത്രം മെയ് മാസത്തില്‍ പ്രദര്‍ശനത്തിന് എത്തും .ഏതാണ്ട് എഴുപത് ശതമാനത്തോളം ഡബ്ബിംഗ് വര്‍ക്കുകള്‍ പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വര്‍ക്കുകളും അവസാന ഘട്ടത്തിലാണ് .എന്നാല്‍ തമിഴ് ചിത്രത്തിന്റെ പേര് തീരുമാനിക്കുന്നതില്‍ മണിരത്നം ആശയ കുഴപ്പത്തിലായെന്നാണ് പറയപ്പെടുന്നത്.തമിഴ് ചിത്രത്തിന് ആദ്യം 'അശോക വനം' എന്ന പേരായിരുന്നു മണിരത്നം ആദ്യം ഉദ്ദേശിച്ചിരുന്നത് .എന്നാല്‍ പിന്നീടാണ് 'രാവണന്‍ ' എന്ന പേര് ചിത്രത്തിന് നല്‍കിയത് .എന്നാല്‍ ഇപ്പോള്‍ 'അശോക വനം' എന്ന പേരില്‍ ഈ ചിത്രം തമിഴ് നാട്ടില്‍ വളരെ പ്രശ്സതമായതാണ് മണിരത്നത്തെ ആശങ്കയിലാക്കിയിട്ടുള്ളത്.
‘രാവണി ’ന്റെ ഹിന്ദി പതിപ്പില്‍ അഭിഷേക് ബച്ചന്‍ ,ഐശ്വര്യാ റായ് ,വിക്രം ,എന്നിവര്‍ പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തമിഴ് പതിപ്പില്‍ വിക്രം ,ഐശ്വര്യാ റായ് ,പ്രിത്വി രാജ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത് .
|