'ഈ പട്ടണത്തില്‍ ഭൂതം' എന്ന ചിത്രത്തിലെ ഡബിള്‍ റോളിനു ശേഷം മമ്മൂട്ടി വീണ്ടും പാലേരി മാണിക്യം എന്ന ചിത്രത്തില്‍ ഇരട്ട വേഷം അണിയുന്നു .അറുപതുകളില്‍ ഒരു വാരികയില്‍ പ്രസിദ്ധികരിച്ച ടിപി രാജീവന്റെ 'പലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്യുന്നത് .ചിത്രത്തില്‍ സിബിഐ ഓഫീസറായും മുസ്ലീം ഭൂവുടമയായും ആണ് മമ്മൂട്ടി വേഷമിടുന്നത് .കഥയിലെ കേന്ദ്ര കഥാപാത്രമായ മാണിക്യത്തെ അവതരിപ്പിയ്‌ക്കുന്നത് തമിഴ് സിനിമ രംഗത്തു നിന്ന് വന്ന മൈഥിലിയാണ് .പുതു മുഖങ്ങള്‍ക്ക് പുറമേ ശ്രീനിവാസന്‍, സിദ്ധിഖ്, സാദിക്ക്, വിജയരാഘവന്‍, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട് .പാലേരി മാണിക്യത്തിന്റെ ചിത്രീകരണം ജൂലായ് മൂന്നിന് ആരംഭിക്കും,
|