ഈ വര്‍ഷത്തെ വിഷുക്കാലം കേരളത്തിലെ തീയേറ്ററുകള്‍ മലയാള സിനിമകളെക്കൊണ്ട് നിറയുമെന്ന് സൂചന .സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളാണ് വിഷു സമയത്തേക്ക് പ്രദര്‍ശനത്തിനായി അണിഞൊരുങ്ങുന്നത്.
ഈ ചിത്രങ്ങളില്‍ ആദ്യം പ്രദര്‍ശനത്തിന് എത്തുക മമ്മൂട്ടി നായകനാകുന്ന ‘പ്രമാണി ’ എന്ന ചിത്രമാണ് .ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക സ്നേഹ ആണ് . ‘പ്രമാണി ’ മാര്‍ച്ച് 26ന് തീയേറ്ററുകളില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത് .ലാല്‍ സംവിധാനം ചെയ്യുന്ന 'ഇന്‍ ഗോസ്റ്റ് ഇന്‍ ' ഏപ്രില്‍2ന് റിലീസ് ആകും .'ഇന്‍ ഹരിഹര്‍ നഗര്‍' എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമാണ് ഈ ചിത്രം .പഴയ ചിത്രങ്ങളിലെ പോലെ തന്നെ മുകേഷ് , ജഗദീഷ് , സിദ്ദിക്ക് , അശോകന്‍ തുടങ്ങിയര്‍ തന്നെയാണ് ചിത്രത്തിലെ നായകന്മാര്‍ .വിജി തമ്പി സംവിധാനം ചെയ്യുന്ന 'ഏപ്രില്‍ ഫൂള്‍' എന്ന ചിത്രം ഏപ്രില്‍ 9നാണ് എത്തുക .സിദ്ദിക്കും ജഗദീഷും ആണ് ചിത്രത്തിലെ നായകന്മാര്‍ . വിഷു ദിനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന 'അലക്സാണ്ടര്‍ ദി ഗ്രേറ്റ്' ,പ്രിഥ്വി രാജ് നായകനാകുന്ന 'താന്തോന്നി' ,ദിലീപ് നായകനാകുന്ന 'പാപ്പി അപ്പച്ചാ' തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശനത്തിന് എത്തും.ഇത്രയും ചിത്രങ്ങളാണ് വിഷു സീസണില്‍ ഇറങ്ങാന്‍ തയ്യാറായി നില്‍ക്കുന്നത് .ചിലപ്പോള്‍ ഇതിലും കൂടുതലും ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്താന്‍ സാധ്യത ഉണ്ട് . എന്ത് തന്നെ ആയാലും ഈ വര്‍ഷത്തെ വിഷു മലയാള സിനിമ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം സന്തോഷത്തിനു വക നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല .
|