നീണ്ട ഇടവേളക്ക് ശേഷം സിദ്ദിക്ക് സംവിധാനം ചെയ്ത 'ബോഡി ഗാര്‍ഡ്' വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു .തമിഴില്‍ ഇളയ ദളപതി വിജയിനെ നായകനാക്കി ഈ ചിത്രം ചെയ്യാന്‍ സിദ്ദിക്ക് ആദ്യമേ കരാര്‍ ചെയ്തതാണ് .ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയായി വരുന്ന ചിത്രത്തിന് ശേഷം വിജയ് മിക്കവാറും ബോഡി ഗാര്‍ഡിന്റെ തമിഴ് റീമേക്കില്‍ ആയിരിക്കും അഭിനയിക്കുക.ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവര പ്രകാരം പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവായ ബോണി കപൂര്‍ ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുവാന്‍ പോകുന്നു എന്നുള്ളതാണ് .ചിത്രത്തിന്റെ സംവിധായകനായി ബോണി കപൂര്‍ ഉദ്ദേശിച്ചിരിക്കുന്നത് പ്രഭുദേവയെയും നായകനായി സല്‍മാന്‍ ഖാനെയും ആണ് .ഇത് കൂടാതെ തെലുങ്കിലെയും കന്നടയിലെയും ചില നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ തന്നെ സിദ്ദിക്കിനെ ഈ ചിത്രത്തിന്റെ റീമേക്കിന് വേണ്ടി സമീപിച്ചിട്ടുണ്ടത്രെ .എന്തായലും സിദ്ദിക്കിനെ സംബന്ധിച്ചിടത്തോളം 'ബോഡി ഗാര്‍ഡ്' ഒരു നിധി പേടകമായി മാറുമെന്നാണ് ഈ വസ്തുതകള്‍ ചൂണ്ടി കാണിക്കുന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us