തുളസീദാസ് സംവിധാനം ചെയ്ത 'മലപ്പുറം ഹാജി മഹാനായ ജോജി' എന്ന ചിത്രത്തിനും രണ്ടാം ഭാഗം വരുന്നു . 1994ല്‍ റിലീസ് ആയ ഈ ചിത്രം ഒരു സൂപ്പര്‍ ഹിറ്റ് ആയിരുന്നു .മുകേഷ് ,സിദ്ദിക്ക് ,ജഗതി ശ്രീകുമാര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.രാജന്‍ കിരിയത്ത് ആണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്റെ രചന നിര്‍വ്വഹിക്കുക .ആദ്യ ഭാഗത്തിന്റെ രചനയും ഇദ്ദേഹത്തിന്‍റെത് തന്നെയായിര്യുന്നു .പഴയ ഹിറ്റ് ചിത്രങ്ങള്‍ മിക്കവയുടെയും രണ്ടാം ഭാഗങ്ങള്‍ വീണ്ടും നിര്‍മ്മിക്കാനുള്ള പ്രവണത ഏറി വരുന്ന മലയാള സിനിമയില്‍ ഇപ്പോള്‍ തന്നെ നിരവധി ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട് .രതിനിര്‍വേദം,അവളുടെ രാവുകള്‍,മൂക്കില്ലാ രാജ്യത്ത് കാസര്‍ഗോഡ് ഖാദര്‍ ഭായ് തുടങ്ങി നീളുന്നു ആ പട്ടിക .
21/07/2010
|