കേരളത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. ലോഹിതദാസ് ഓര്‍മ്മയായി. അകലൂരിലെ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തിങ്കളാഴ്ച്ച രാവിലെ പന്ത്രണ്ടു മണിയോടെ ലോഹിതദാസിന്റെ ഭൌതിക ശരീരം സംസ്കരിച്ചു .ലോഹിതദാസിന്റെ മൂത്തമകനായ ഹരികൃഷ്‌ണനാണ് ചിതയ്‌ക്ക് തിരികൊളുത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന്റെ മൃതദേഹം ഒരുനോക്കുകാണുവാനായി ലക്കിടിനിവാസികള്‍ അമരാവതിയിലേക്ക് പ്രവഹിക്കുകയായിരുന്നു .ലോഹിതദാസിന് അന്ത്യപ്രണാമം അര്‍പ്പിക്കാന്‍ മഞ്‌ജു വാര്യരും നടി മീര ജാസ്‌മിനും,എത്തിയിരുന്നു.
മമ്മൂട്ടി, ദിലീപ്, മോഹന്‍രാജ്,വിനുമോഹന്‍,സിബി മലയില്‍, ബ്ലെസി, കമല്‍, ബി ഉണ്ണിക്കൃഷ്‌ണന്‍, ഔസേപ്പച്ചന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ തുടങ്ങിയവരും ചലച്ചിത്ര പ്രവര്‍ത്തകരും സംസ്‌കാരച്ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
|