| |
'കുരുക്ഷേത്ര' പ്രദര്‍ശനം തുടങ്ങി |
|
| |
|
ഒടുവില്‍ മോഹന്‍ലാല്‍ നായകനായ 'കുരുക്ഷേത്ര' കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു .ചൊവ്വാഴ്ച്ച രാത്രി പന്ത്രണ്ടു മണിക്ക് പൊന്നാനി അലങ്കാര്‍ തീയേറ്ററിലാണ് 'കുരുക്ഷേത്ര'യുടെ ആദ്യ പ്രദര്‍ശനം നടന്നത് .ബുധനാഴ്ച്ച പതിനൊന്ന് മണിയോടെ കേരളത്തിലെ മറ്റ് തിയേറ്ററുകളിലും 'കുരുക്ഷേത്ര'യുടെ പ്രദര്‍ശനം തുടങ്ങി കഴിഞ്ഞു .എ ക്ലാസ് തിയേറ്ററുകളോടൊപ്പം ബി ക്ലാസ് ,സി ക്ലാസ് തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട് . കേരളത്തില്‍ 120 സെന്ററുകളില്‍ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് .ഇതു റെക്കോഡ് ആണ്.
ഓണത്തിന് പ്രദര്‍ശനം ആരംഭിക്കും എന്ന് കരുതിയ ഈ ചിത്രം പെരുന്നാള്‍ പ്രമാണിച്ചാണ് ഒക്ടോബര്‍ രണ്ടിലേക്ക് മാറ്റിവെച്ചത് .സംസ്ഥാനത്തെ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷനും സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള തര്‍ക്കം മൂലം പിന്നീട് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|