| |
‘കുരുക്ഷേത്ര’യും ‘മായബസാറും’ പുറത്ത് |
|
| |
|
ലാല്‍ ചിത്രമായ‘കുരുക്ഷേത്ര’യും,മമ്മൂട്ടി ചിത്രമായ‘മായബസാറും’ എ ക്ലാസ്’ തിയേറ്ററുകളില്‍ നിന്ന് പുറത്ത്. ബുധനാഴ്‌ച റിലീസ് ചെയ്യുന്ന ഈ ചിത്രങ്ങള്‍ കേരളത്തിലെ‘എ ക്ലാസ്’ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തില്ല .
‘എ ക്ലാസ്’ ‘ബി ക്ലാസ്’ ഭേദമില്ലാതെ പരമാവധി തിയേറ്ററുകളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള നിര്‍മ്മാതാക്കളുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഈ കടുത്ത തീരുമാനത്തില്‍ എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ നിര്‍മാണ ഘട്ടം മുതല്‍ ഈ ചിത്രങ്ങളുടെ വിതരണക്കാര്‍ മുന്‍കൂറായി പണം വാങ്ങിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ‘എ ക്ലാസ്’ ‘ബി ക്ലാസ്’ ഭേദമില്ലാതെ പരമാവധി തിയേറ്ററുകളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള തീരുമാനം തങ്ങളുടെ കളക്ഷനെ ബാധിക്കും എന്നാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍പറയുന്നത് നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള പ്രശ്നം ഒത്തു തീര്‍പ്പാക്കാന്‍ മന്ത്രിമാരായ
എംഎ ബേബിയുടേയും പാലൊളി മുഹമ്മദ് കുട്ടിയുടേയും നേതൃത്തില്‍ നടന്ന ചര്‍ച്ചയും വിജയം കണ്ടില്ല.‘മായാബസാറും’ ‘കുരുക്ഷേത്രയും’ നഗരങ്ങളിലെ കേന്ദ്രങ്ങളില്‍ ഉണ്ടാകില്ലെന്നാണ് ഇതോടെ ഉറപ്പായിരിക്കുകയാണ് .
കോടികള്‍ മുടക്കി ,വളരെ ബുദ്ധിമുട്ടിയാണ് കുരുക്ഷേത്ര നിര്‍മിച്ചിരിക്കുന്നത് .തിയേറ്റര്‍ ഉടമകളുടെ ഈ ബഹിഷ്കരണ തീരുമാനം നിര്‍മ്മാതാക്കള്‍ക്ക് വന്‍ നഷ്ടം വരുത്തിവെയ്ക്കും എന്ന കാര്യം തീര്‍ച്ചയാണ്.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|