2010 ലെ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.കാതറീന്‍ ബിഗലോ സംവിധാനം ചെയ്ത ഇറാഖ് യുദ്ധസിനിമയായ ‘ദ ഹര്‍ട്ട് ലോക്കര്‍’ ആണ് മികച്ച ചിത്രം .മികച്ച ചിത്രത്തിന് പുറമേ മികച്ച സംവിധായകനുമുള്ള പുരസ്കാരങ്ങളടക്കം ആറ് അവാര്‍ഡുകള്‍ ഈ ചിത്രം നേടിയിട്ടുണ്ട് .മികച്ച സംവിധായികയ്ക്കുള്ള ബാഫ്റ്റ പുരസ്കാരം നേടുന്ന ആദ്യ വനിത കൂടിയായ കാതറീന്‍ ബിഗലോ അവതാറിന്‍റെ സംവിധായകനായ ജെയിംസ് കാമറൂണിന്‍റെ മുന്‍ ഭാര്യയാണ് .
ദ ഹര്‍ട്ട് ലോക്കറിന് മികച്ച തിരക്കഥ, എഡിറ്റിങ്, ഛായാഗ്രഹണം, മികച്ച ശബ്ദം എന്നീ പുരസ്കാരങ്ങളും നേടാന്‍ കഴിഞ്ഞിട്ടുണ്ട് .എന്നാല്‍ 'അവതാറി'ന് പ്രൊഡക്ഷന്‍ ഡിസൈനന്‍ , സ്പെഷല്‍ വിഷ്വല്‍ എഫക്ട്സ് എന്നീ വിഭാഗങ്ങളില്ലുള്ള പുരസ്കാരങ്ങള്‍ മാത്രമാണ് ലഭിച്ചത് . അവതാറിനും, ഹര്‍ട്ട് ലോക്കറിനും എട്ട് നാമനിര്‍ദേശങ്ങളാണ് ലഭിച്ചിരുന്നത്. 'എ സിംഗിള്‍ മാനി'ലെ പ്രകടനത്തിനു കോളിന്‍ ഫിര്‍ത്ത് മികച്ച നടനായും, 'ആന്‍ എജുക്കേഷന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് കാരി മുള്ളിഗനെ മികച്ച നടിയായും തിരഞ്ഞെടുത്തു.
ലണ്ടന്‍ റോയല്‍ ഓപ്പേറ ഹൗസില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലായിരുന്നു പുരസ്കാരദാനം നടന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us