ഈ വര്‍ഷത്തെ ആദ്യ ഹിറ്റായി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഹാപ്പി ഹസ്ബന്‍ഡ്സ്' മാറി കഴിഞ്ഞതായി ഈ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .ഇപ്പോഴും ഈ ചിത്രം നിറഞ്ഞ സദസ്സുകളിലാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത് എന്നുള്ളത് കൊണ്ട് തന്നെ ഈ ചിത്രം സൂപ്പര്‍ ഹിറ്റ് ആയിത്തീരും എന്നാണ് കരുതപ്പെടുന്നത് .ചിത്രത്തിലെ നായകന്‍മാരായ ജയറാം,ഇന്ദ്രജിത്ത് ,ജയസൂര്യ എന്നിവരുടെ മികച്ച പ്രകടനം എന്നിവ ചിത്രത്തിന്റെ വിജയത്തില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട് .നായിക കഥാപാത്രങ്ങളില്‍ റിമ കല്ലിങ്ങലിന്റെ ‘ഡയാന’എന്ന കഥാപാത്രം വളരെ മികച്ചു നിന്നതും ,സുരാജ് വെഞ്ഞാറമൂട് ,സലിംകുമാര്‍ എന്നിവരുടെ പ്രകടനവും ചിത്രത്തിന്റെ വിജയം ഉറപ്പാക്കിയ ഘടകങ്ങളാണ് .ഈ ചിത്രത്തിന്റെ വിജയത്തോടെ സജി സുരേന്ദ്രന്‍ ഹിറ്റ് മേക്കര്‍മാരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് .ആദ്യമായി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഇവര്‍ വിവാഹിതരായാല്‍'എന്ന ചിത്രവും സാമ്പത്തികമായി വിജയം നേടിയ ചിത്രമായിരുന്നു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us