മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയങ്കരിയായി മാറിയ ഗോപിക വിവാഹിതയായി. അയര്‍ലാന്റില്‍ ഡോക്ടറായ അജിലേഷാണ് വരന്‍. വിവാഹ ശേഷം അഭിനയത്തോട് വിടപറയുമെന്ന് ഇതിനകം തന്നെ ഗോപിക പറഞ്ഞിരുന്നു.വിവാഹം ഗോപികയുടെ വീടുകാരും അജിലെഷിന്റെ വീടുകാരും തമ്മില്‍ നേരെത്തെ പറഞ്ഞു ഉറപ്പിച്ചതായിരുന്നു.കോതമംഗലം മാര്‍ത്തോമ പള്ളിയില്‍ ഇന്നു നടന്ന വിവാഹ ചടങ്ങില്‍ വധുവിന്‍റേയും വരന്‍റേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്.ജൂലൈ 20 നു കൊച്ചിയില്‍ സഹപ്രവര്‍ത്തകര്‍ക്കും മറ്റും വിവാഹ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.
മലയാളത്തില്‍ "വെറുതെ ഒരു ഭാര്യ " ആണ് ഗോപിക ഒടുവില്‍ അഭിനയിച്ച ചിത്രം .
നായികാ വേഷത്തില്‍ അല്ലെങ്കിലും മോഹന്‍ലാലിനൊപ്പം ‘കീര്‍ത്തിചക്ര’യില്‍ അഭിനയിച്ചു. അണ്ണന്‍ തമ്പി, മായാവി തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു. പച്ചക്കുതിരയിലും ചാന്ത് പൊട്ടിലും ദിലീപിന്‍റെ നായികയായിരുന്നു. തമിഴിന് പുറകേ കന്നഡ, തെലുങ്ക് ചിത്രങ്ങളില്‍ നിന്നും ഗോപികക്ക് അവസരം ലഭിച്ചു. ആഗസ്‌റ്റ് മാസത്തില്‍ ഭര്‍ത്താവിനൊപ്പം ഗോപിക വിദേശത്തേക്ക് പറക്കും.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange