കേരളത്തിലെ തീയേറ്ററുകളില്‍ മലയാള ചിത്രങ്ങളുടെ തള്ളികയറ്റം.ജൂലൈ 29,30 എന്നീ ദിവസങ്ങളായി അഞ്ച് മലയാള ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.വി എം വിനു സംവിധാനം ചെയ്ത 'പെണ്‍പട്ടണം' ആണ് ജൂലൈ 29ന് റിലീസ് ആയ ചിത്രം .വെള്ളിയാഴ്ച നാല് ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തിയിട്ടുള്ളത്.
വര്‍ണ്ണചിത്ര ബിഗ്‌സ്‌ക്രീനിന്റെ ബാനറില്‍ 'മഹാ സൂബൈര്‍ നിര്‍മ്മിക്കുന്ന 'പെണ്‍പട്ടണം' സംവിധാനം ചെയ്തത് വി.എം. വിനു ആണ് .കൈലാഷ്, ലാല്‍, നെടുമുടി വേണു, അഗസ്റ്റിന്‍, രേവതി,ശ്വേതാമേനോന്‍, കെ.പി.എ.സി.ലളിത ,വിഷ്ണുപ്രിയ,എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍ . പ്രശസ്ത സംവിധായകനും രചയിതാവും ആയ രഞ്ജിത്തിന്റെ കഥയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് ടി.എ. റസാഖാണ്.
യശ:ശരീയായ മാധവിക്കുട്ടിയുടെ പ്രശസ്തമായ 'മനോമി' എന്ന കഥയെ അടിസ്ഥാനമാക്കി ബിജു വട്ടപ്പാറ സംവിധാനം ചെയ്യുന്ന 'രാമാരാവണ്‍' ആണ് വെള്ളിയാഴ്ച റിലീസ് ആയ ചിത്രങ്ങളില്‍ ഒന്ന് .
സുരേഷ് ഗോപി ആണ് ചിത്രത്തിലെ നായകന്‍ .മിത്ര കുര്യന്‍ ആണ് സുരേഷ് ഗോപിയുടെ നായിക .
ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ് അഭിനയിക്കുന്ന 'അവന്‍' ആണ് വെള്ളിയാഴ്ച റിലീസ് ആയ മറ്റൊരു ചിത്രം .ഈ ചിത്രത്തില്‍ ബാലയാണ് നായകന്‍ .സംഗീതത്തിനും ആക്ഷനും പ്രാധാന്യം നല്‍കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . നന്ദകുമാര്‍ കാവില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജഗതി , റിയാസ് ഖാന്‍ , ദേവന്‍ , അനുപ് മേനോന്‍, മുക്ത എന്നിവരും വേഷമിടുന്നുണ്ട് .
പപ്പന്‍ പയറ്റുവിള സംവിധാനം ചെയ്ത 'അഡ്വ. ലക്ഷ്മണനന്‍ ലേഡീസ് ഒണ്‍ലി' എന്ന ചിത്രത്തില്‍ മുകേഷ് ആണ് നായകന്‍ .ലക്ഷ്മി ശര്‍മ ,ജഗതി ,സുരാജ് വെഞ്ഞാറമ്മൂട് ,മല്ലിക കപൂര്‍ , ജഗടിഷ് , ഹരിശ്രീ അശോകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ .
സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന 'തസ്കര ലഹള'ആണ് വെള്ളിയാഴ്ച റിലീസ് ആയ മറ്റൊരു ചിത്രം. രമേഷ്ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായിക ലക്ഷ്മി ശര്‍മ ആണ് .ജഗതി , സലിം കുമാര്‍ , ബിജുകുട്ടന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് .
30/07/2010
|