നടി മുക്ത സ്വന്തം അച്ഛനെതിരെ പരസ്യമായി രംഗത്ത് .ബുധനാഴ്ച്ച കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുക്ത അച്ഛന്‍ കെ എം ജോര്‍ജിനെതിരെ ആഞ്ഞടിച്ചു .തന്റെ കരിയര്‍ നശിപ്പിക്കാന്‍ അച്ഛന്‍ ശ്രമിക്കുകയാണെന്നും തനിക്കും അമ്മയ്‌ക്കുമെതിരെ അച്ഛന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുക്ത പറയുന്നു . കഴിഞ്ഞ ദിവസം തനിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ അച്ഛന്‍ കെ എം ജോര്‍ജ് ഓര്‍മ്മവെച്ച നാള്‍ മുതല്‍ അച്ഛന്‍ ഞങ്ങളെ ഉപദ്രവിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും മുക്ത പറഞ്ഞു. ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട ഈ സമയത്ത് എനിക്കും അമ്മയ്‌ക്കും ചേച്ചിക്കുമെതിരെ മോശമായ രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തുകയാണ് പിതാവ് ചെയ്യുന്നതെന്നും മുക്ത പറയുന്നു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange