2006ലെ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് പ്രമുഖ ചലച്ചിത്രസംവിധായകന്‍ തപന്‍ സിന്‍ഹയ്‌ക്ക് ലഭിക്കുന്നു.പത്ത് ലക്ഷം രൂപയും സ്വര്‍ണ കമലവും അടങ്ങുന്നതാണ് അവാര്‍ഡ്.
സംവിധായകന്‍ ശ്യാം ബെനഗല്‍, ഗൗതം ഘോഷ്, ഡോക്ടര്‍ എ നാഗേശ്വര റാവു, ഷര്‍മിളാടാഗോര്‍, പുല്ലാങ്കുഴല്‍ വിദഗ്‌ധന്‍ ഹരിപ്രസാദ് ചൗരസ്യ എന്നിവരടങ്ങിയ ജഡ്‌ജിങ് കമ്മിറ്റി യാണ് തപന്‍ സിന്‍ഹയെ അവാര്‍ഡിനായി
തിരഞ്ഞെടുത്തത്.
1946ല്‍ കൊല്‍ക്കത്തയിലെ ന്യൂതിയേറ്ററില്‍ സൗണ്ട് എന്‍ജിനീയറായി ചലച്ചിത്രമേഖലയിലെത്തിയ ഇദ്ദേഹം 1950 മുതല്‍ രണ്ടുവര്‍ഷം ബ്രിട്ടനിലെ പൈന്‍വുഡ് സ്റ്റുഡിയോയില്‍ ജോലി ചെയ്‌ത് ഇന്ത്യയിലെത്തിയശേഷമാണ് സിനിമാ സംവിധാനത്തിലേക്ക് തിരിഞ്ഞത്. ബംഗാളി, ഹിന്ദി,ഒറിയ ഭാഷകളില്‍ സിനിമകള്‍ സംവിധാനം ചെയ്‌തു.
അങ്കുഷ്,ഉപഹാര്‍, ടോണ്‍സില്‍, ലോഹകപട്, കാലോമതി തുടങ്ങിയവയാണ് പ്രധാനസിനിമകള്‍. തപന്‍സിന്‍ഹയുടെ സിനിമകള്‍ ഇതേവരെയായി വിവിധ വിഭാഗങ്ങളിലായി 19 ദേശീയ സിനിമാ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.