ജോഷി സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേര്‍സിന്റെ ഷൂട്ടിംഗ് അല്‍പ്പ നേരത്തേക്ക് തടസ്സപ്പെട്ടു . എറണാകുളത്തെ ഇടകൊച്ചിയിലെ കളപ്പുരക്കല്‍ ഹൌസില്‍ സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഷൂട്ടിംഗ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് .തിലകന്റെ ആള്‍ക്കാരാണ് ഞങ്ങള്‍ എന്ന് പറഞ്ഞു വന്ന സംഘം സംവിധായകന്‍ ജോഷിയെയും നടന്മാരെയും കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു .കുറച്ചു സമയത്തെ ബഹളങ്ങള്‍ക്ക് ശേഷം ഇനിയും തിരിച്ചു വരുമെന്ന് പറഞ്ഞ് സംഘം തിരിച്ചു പോവുകയായിരുന്നു ,ഈ സംഭവങ്ങള്‍നടക്കുമ്പോള്‍ സംവിധായകന്‍ ജോഷി, നടന്മാരായ മോഹന്‍ലാല്‍,സുരേഷ് ഗോപി ,എന്നിവരും ചിത്രത്തിലെ നായിക ആയ കനിഹയും സെറ്റില്‍ ഉണ്ടായിരുന്നു .ആദ്യം തിലകനെ ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്ന ചിത്രത്തില്‍ തിലകനെ ബുക്ക് ചെയ്തിരുന്നുവെങ്കിലും പിന്നീട് ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു .
വിനയന്‍ ചിത്രമായ ‘യക്ഷിയും ഞാനും’ എന്ന സിനിമയില്‍ അഭിനയിച്ചതിന്‍റെ പേരിലാണ് തിലകനെ ഒഴിവാക്കിയതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു .ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ തിലകന്‍ പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു .
|