പ്രശസ്ത നടന്‍ കലാഭവന്‍ മണിയ്‌ക്കെതിരെ പൊലീസ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ചാലക്കുടി ഡ്രീംവേള്‍ഡ് വാട്ടര്‍പാര്‍ക്കിലെ ജീവനക്കാരും മണിയും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് ചാലക്കുടി പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയോടെ മണി വീടിന്റെ പരിസരത്തുള്ള കുട്ടികളടക്കം മുപ്പതോളം പേരുമായി വാട്ടര്‍ തീ പാര്‍ക്കില്‍ എത്തി. തന്നോടൊപ്പമുള്ള 19 കുട്ടികള്‍ക്കും സൌജന്യ പ്രവേശനം അനുവദിക്കണമെന്ന് മണി ആവശ്യപ്പെട്ടു എന്നാല്‍ ഇത് വാട്ടര്‍പാര്‍ക്കിലെ ജീവനക്കാര്‍ അംഗീകരിച്ചില്ല . തുടര്‍ന്ന് പാസെടുത്തവരും അല്ലാത്തവരുമായ മുഴുവന്‍ പേരും അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷം ഉണ്ടായത് . ഈ സംഭവത്തില്‍ വാട്ടര്‍പാര്‍ക്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്കും മാനേജര്‍ക്കും പരിക്കേറ്റിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് കലാഭവന്‍ മണിയെയും മറ്റ് മൂന്നുപേരെയും പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്.എന്നാല്‍ ഈ സംഭവത്തെ കുറിച്ച് മണി ഒന്നും ഇത് വരെ പ്രതികരിച്ചിട്ടില്ല.
|