പ്രശസ്ത ക്യാമറമാനും സംവിധായകനും ആയ സന്തോഷ് ശിവന്‍റെ ഇംഗ്ലീഷ് ചിത്രമായ ബിഫോര്‍ ദി റെയിന്‍സ് ബ്രിട്ടനിലും ഹിറ്റ് ആകുന്നു . ബ്രിട്ടനില്‍ പതിനെട്ട് തീയെറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഹിറ്റിലേക്ക് കുതിക്കുകയാണ് . ഈ ചിത്രത്തിലെ ഇരുപത് ശതമാനത്തോളം സംഭാഷണങ്ങള്‍ മലയാളത്തിലും തമിഴിലും ആണ്.
ഈ ഇംഗ്ലീഷ് മലയാളം ചിത്രം ബ്രിട്ടനില്‍ ഹിറ്റ് ആകുന്നതില്‍ സന്തോഷം ഉണ്ടെന്നും
ഇതിന്റെ പ്രയോജനം കേരളത്തിനാണ് ലഭിക്കുകയെന്നും സന്തോഷ് ശിവന്‍ പറയുന്നു .ഈ ചിത്രത്തിന്റെ ലൊക്കേഷന്‍ മുന്നാര്‍ ആയിരുന്നു .ഈ സ്ഥലത്തെ കുറിച്ചു നിരവധി പേര്‍ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട് .സന്തോഷ്
ശിവന്‍ പറയുന്നു .ഇത്കേരളത്തിന്റെ ടൂറിസം വികസനത്തിന് വളരെ സഹായിക്കും .
മേയ് മാസത്തില്‍ അമേരിക്കയില്‍ റിലീസ് ആയ ഈ ചിത്രം ഒരു വലിയ ഹിറ്റ് ആയിരുന്നു .
ഈ ചിതത്തിന്റെ രചന നിര്‍വഹിച്ചത് കാതെ റാബിന്‍ ആയിരുന്നു .1930 ലെ കഥ പറയുന്ന 98 മിനിട്ട് ദൈര്‍ഘ്യം ഉള്ള ഈ ചിത്രം മുന്നാറില്‍ വെച്ചാണ് ചിത്രീകരിച്ചത്.
രാഹുല്‍ ബോസ് ,ലിനസ് റോച്ചേ ,നന്ദിത ദാസ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange