Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  നടന്‍ ജയറാമിന്റെ വീടിനു നേരെ ആക്രമണം  
 
നടന്‍ ജയറാമിന്റെ ചെന്നൈയിലെ വത്സരവാക്കത്തുള്ള വീടിനുനേരേ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഒരുസംഘം ആളുകള്‍ ആക്രമണം നടത്തി. വീട്ടിലെ ഓഫീസ്മുറിയുടെ ജനലുകള്‍ അടിച്ചുടച്ച സംഘം മുറിക്കുള്ളിലേക്ക് പെട്രോള്‍ബോംബെറിഞ്ഞു. ഇതിനെ തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ ഓഫീസ്മുറിയിലെ സോഫയടക്കം പല സാധനങ്ങളും കത്തി നശിച്ചിട്ടുണ്ട് .
ഇത് കൂടാതെ വീട്ടുമുറ്റത്ത് കിടന്നിരുന്ന കാറിന്റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട് .
താന്‍ അഭിനയിച്ച സിനിമ സംബന്ധിച്ച് നടന്ന ടി.വി. പരിപാടിയില്‍ ജയറാം നടത്തിയ പരാമര്‍ശങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു .
ജയറാമിനെതിരെ ചില തമിഴ്‌സംഘടനകള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പോലീസുകാരെ വീട്ടിനു മുന്നില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഇവരെ തള്ളിമാറ്റി സംഘം ജയറാമിന്റെ വീട്ടിലേക്ക് ഇടിച്ചുകയറിയത് . ജയറാമിന്റെ ഭാര്യ പാര്‍വതിയും വേലക്കാരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ഫിഡില്‍
Directed by: Prabhakaran Muthana
Staring : Varun J.Thilak,Jagathy Sreekumar, Salim Kumar, Jagadeesh, , Lakshmi Priya, Ananya
   
         
    Related news