ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് :ഇന്നസെന്റ് മികച്ച നടന്‍
2009ലെ അറ്റ്ലസ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്നസെന്റിനെ 'പത്താം നിലയിലെ തീവണ്ടിയി'ലെ അഭിനയത്തിന് മികച്ച നടനായി തിരെഞ്ഞെടുത്തപ്പോള്‍ ഭാഗ്യദേവതയിലെ അഭിനയത്തിന് കനിഹയെ മികച്ച നടിയായും തിരെഞ്ഞെടുത്തു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഇവിടം സ്വര്‍ഗമാണ്,ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജാ എന്നിവയാണ് മികച്ച ചിത്രങ്ങള്‍.പഴശ്ശിരാജാ സംവിധാനം ചെയ്‌ത ഹരിഹരനാണ് മികച്ച സംവിധായകന്‍ .രഞ്ജിത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ'യാണു മികച്ച രണ്ടാമത്തെ ചിത്രം. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനകളെ മാനിച്ച് ജഗതി ശ്രീകുമാറിന് ചലച്ചിത്ര രത്നം ബഹുമതി നല്‍കും. ഏപ്രില്‍ അവസാനം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us