Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  'അമ്മ' ഇനി വിവാദത്തിനില്ല :മമ്മൂട്ടി  
 
‘അമ്മ’യെ സംബന്ധിച്ചിടത്തോളം എല്ലാ പൊതുചര്‍ച്ചകളും അവസാനിക്കുകയാണെന്ന് നടന്‍ മമ്മൂട്ടി വ്യക്തമാക്കി .കൊച്ചിയില്‍ പോക്കിരിരാജായുടെ സെറ്റില്‍ നിന്ന് നടന്‍ പൃഥ്വിരാജിനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി ഈക്കാര്യം വ്യക്തമാക്കിയത് .തിലകനുമായി യാതൊരു വിരോധമോ നിസ്സഹകരണമോ ഇല്ലെന്ന് പറഞ്ഞ മമ്മൂട്ടി തിലകനോടൊപ്പം അഭിനയിക്കാന്‍ തയ്യാറാണെന്നും അദ്ദേഹത്തിനെതിരെ യാതൊരു വിലക്കുമില്ല എന്നും കൂട്ടിച്ചേര്‍ത്തു .തിലകന്‍ 'അമ്മ'യില്‍ നിന്ന് മാറിനില്‍ക്കരുത്. ഞങ്ങള്‍ക്കെല്ലാം കാരണവരെപ്പോലെയാണ് അദ്ദേഹം. 'അമ്മ'യ്‌ക്കൊപ്പം നിന്ന് ഞങ്ങള്‍ക്കെല്ലാം വഴികാട്ടുകയാണ് അദ്ദേഹം ചെയ്യേണ്ടത്. ഇപ്പോഴത്തെ വിവാദത്തില്‍ നിഴല്‍യുദ്ധമാണ് നടക്കുന്നത്.
സുകുമാര്‍ അഴീക്കോട് മഹാനായ സാഹിത്യകാരനാണെന്ന് മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തോട് ബഹുമാനമുണ്ട്.
'തത്വമസി' എഴുതിയ മഹാനായ എഴുത്തുകാരനാണ് സുകുമാര്‍ അഴീക്കോട്. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന തന്‍റെ പുസ്തകം പ്രകാശനം ചെയ്തത് അദ്ദേഹമാണ്. അന്ന് മലയാള സിനിമയിലെ സൂര്യതേജസ്സാണ് മമ്മൂട്ടി എന്നാണ് അഴീക്കോട് പറഞ്ഞത്. അതുകൊണ്ട് ഇപ്പോള്‍ അഴീക്കോട് നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ സ്ഥായിയായി നില്ക്കുന്നതല്ലെന്നും മമ്മൂട്ടി പറഞ്ഞു.
മോഹന്‍ലാല്‍ സഹോദരന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന അഴീക്കോടിന്റെ ആരോപണം തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് മമ്മൂട്ടി പറഞ്ഞു. കഴിഞ്ഞ 30 കൊല്ലമായി മോഹന്‍ലാലുമായി താന്‍ സംസാരിക്കാത്ത ദിവസങ്ങള്‍ കുറവാണ്. ആദ്യകാലത്തെ തന്റെ വരുമാനത്തിന്റെ വലിയൊരുപങ്ക് സ്വന്തം സഹോദരനുവേണ്ടി ചിലവാക്കിയ മനുഷ്യനാണ് ലാല്‍. അദ്ദേഹം അങ്ങിനെ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു.
സത്യത്തിനും നീതിയ്ക്കും വേണ്ടിയാണ് അഴീക്കോടിനെപ്പോലുള്ള സാംസ്‌കാരിക നായകന്‍മാര്‍ നിലകൊള്ളേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.മറ്റുള്ളവര്‍ എഴുതിയ ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചാണ് നടന്‍മാര്‍ പറയുന്നതെന്ന അഴീക്കോടിന്റെ ആരോപണത്തിനും മമ്മൂട്ടി മറുപടി പറഞ്ഞു. അഴീക്കോടിനെപ്പോലെ മഹാന്‍മാരായ, അല്ലെങ്കില്‍ അതിലും മഹാന്‍മാരായ എം.ടി.വാസുദേവന്‍ നായര്‍, തകഴി. പത്മരാജന്‍ എന്നിവരൊക്കെ എഴുതിയ ഡയലോഗ് ആണ് നടന്‍മാര്‍ പറയുന്നത് എന്നദ്ദേഹം പറഞ്ഞു .



. ഇനി ഒരു പൊതുവിവാദത്തിന് അമ്മയ്ക്ക് താല്പര്യമില്ല. വി.ആര്‍.കൃഷ്ണയ്യരെപ്പോലെ സാമൂഹികബോധമുള്ള ഒരാള്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ പിന്‍മാറ്റം. ഈ വയസ്സിലും പുരോഗമനചിന്തകള്‍ക്കുവേണ്ടി നിലകൊള്ളുന്ന കൃഷ്ണയ്യരുടെ വാക്കുകള്‍ മാനിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.

‘അമ്മ’യെ സംബന്ധിച്ചിടത്തോളം എല്ലാ പൊതുചര്‍ച്ചകളും അവസാനിക്കുകയാണെന്ന് നടന്‍ മമ്മൂട്ടി. മാധ്യമവിവാദങ്ങള്‍ക്കും പരസ്യവിവാദങ്ങള്‍ക്കും ഇനി അമ്മയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്ക്കാരിക രംഗത്തുള്ളവര്‍ ഇങ്ങനെ വിവാദമുണ്ടാക്കരുതെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞതിന്‍റെ കൂടെയാണ് തങ്ങളെന്നും മമ്മൂട്ടി പറഞ്ഞു.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
പെണ്‍പട്ടണം
Directed by: V.M. Vinu
Staring : Nedumudi Venu, Lal, Siddique, Abu Salim, Augustin, Sivaji Guruvayur, Revathi, KPAC Lalitha, Swetha Menon, Vishnupriya
   
         
    Related news