'അമ്മ'യില്‍ നിന്ന് നടന്‍ തിലകനെ താല്കാലികമായി സസ്‌പെന്റ് ചെയ്തു .തിലകനെ അമ്മയുടെ
അംഗത്വ അവകാശങ്ങളില്‍ നിന്ന് താല്കാലികമായി മാറ്റിനിര്‍ത്തുകയാണെന്ന് അമ്മ അച്ചടക്കസമിതി അധ്യക്ഷന്‍ ടി പി മാധവന്‍ അറിയിച്ചു.തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് ചേര്‍ന്ന അച്ചടക്ക സമിതി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.മാര്‍ച്ച് എട്ടിനകം സമിതിയ്ക്ക് മുമ്പാകെ ഹാജരാകുകയും വിശദമായ മറുപടി നല്‍കുകയും ചെയ്യണമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് തിലകനോട് ആവശ്യപ്പെട്ടിട്ടുണ്ട് .തിലകന്‍ അച്ചടക്ക സമിതിയ്ക്ക് മുമ്പാകെ ഹാജരാകാതിരുന്നത് മന:പൂര്‍വമാണെന്നും പ്രശ്‌നങ്ങള്‍ അമ്മയുടെ വേദിയില്‍ തിലകന്‍ അവതരിപ്പിച്ചില്ലെന്നും ഇന്നസെന്റ് പറഞ്ഞു.തിലകന്റെ പരസ്യപ്രസ്താവനകള്‍ അസഹനീയമാണെന്ന് അച്ചടക്ക സമിതി അഭിപ്രായപ്പെട്ടിട്ടുണ്ട് .ഇടവേള ബാബു, ജനാര്‍ദനന്‍ തുടങ്ങിയവരും ഇന്നസെന്റിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
|