Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  തിലകന്‍ 'അമ്മ'ക്ക് കത്ത് നല്‍കി  
 
താരസംഘടനയായ 'അമ്മ'യുടെ അച്ചടക്ക സമിതിക്കുമുന്നില്‍ തിങ്കളാഴ്ച തിലകന്‍ ഹാജരാകില്ല. എന്നാല്‍ വിശദീകരണം അടങ്ങിയ പത്ത് പേജുള്ള കത്ത് തിലകന്‍ മകള്‍ സോണിയ മുഖാന്തിരം അച്ചടക്കസമിതി കണ്‍വീനര്‍ കൂടിയായ ടി.പി.മാധവന് നല്കിയിടുണ്ട് . അച്ചടക്കസമിതി ഈ മറുപടി പരിശോധിക്കും. തൃപ്‌തികരമല്ലെങ്കില്‍ തിലകനെ താരസംഘടനയില്‍ നിന്ന്‌ പുറത്താക്കണമെന്ന്‌ സമിതിക്ക്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയോട്‌ ശുപാര്‍ശ ചെയ്യാം. ഇത് വരെയുള്ള സംഭവ വികാസങ്ങള്‍ പരിഗണിച്ച് തിലകനെതിരെ കര്‍ശന നടപടി എടുത്തേക്കുമെന്നാണ് കരുതപ്പെടുന്നത് .

ഇതിനു മുന്‍പ് മാര്‍ച്ച്‌ ഒന്നാം തീയതി ആയിരുന്നു അച്ചടക്ക സമിതിക്കു മുമ്പില്‍ ഹാജരാകാന്‍ തിലകനോട് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ തിലകന്‍ ഹാജരായിരുന്നില്ല. ഹാജരാകാന്‍ കഴിയില്ല എന്നു കാണിച്ചുള്ള കത്ത് ‘അമ്മ’യ്ക്കു കൊടുത്തയയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ചേര്‍ന്ന അച്ചടക്കസമിതി യോഗം തിലകനെ ‘അമ്മ’യില്‍ നിന്ന് താല്‍കാലികമായി സസ്പെന്‍ഡ് ചെയ്തിരുന്നു.അതിനു ശേഷം എട്ടാം തീയതിക്കു മുമ്പായി ‘അമ്മ’യ്ക്കു വിശദീകരണം നല്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തിലകന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
പെണ്‍പട്ടണം
Directed by: V.M. Vinu
Staring : Nedumudi Venu, Lal, Siddique, Abu Salim, Augustin, Sivaji Guruvayur, Revathi, KPAC Lalitha, Swetha Menon, Vishnupriya
   
         
    Related news