തമിഴ് സ്ത്രീകളെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ നടന്‍ ജയറാം ഖേദം പ്രകടിപ്പിച്ചു .ഏതാനും ദിവസങ്ങള്‍ക്ക് മുന്പ് ജയറാം ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ജയറാം ഇപ്പോള്‍ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.ഈയിടെ റിലീസ് ആയ ജയറാം നായകനായ മലയാള ചിത്രവുമായി ബന്ധപ്പെട്ട് വന്ന ചോദ്യത്തിന് മറുപടി പറഞ്ഞതാണ് അദ്ദേഹത്തെ കുഴപ്പത്തില്‍ ചാടിച്ചത് .
“എന്റെ ഭാര്യ വീട്ടില്‍ ജോലിക്ക് വച്ചിരിക്കുന്നത് കറുത്ത് തടിച്ച് എരുമയെപ്പോലുള്ള ഒരു തമിഴത്തിയെയാണ്. കറുത്ത് തടിച്ച തമിഴത്തിയാണ് ജോലിക്കാരിയെങ്കില്‍ ഞാന്‍ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുകയില്ലല്ലോ. ഇതാണ് ഭാര്യമാരുടെ തന്ത്രം!” എന്നാണ് തമാശ രൂപേണ ജയറാം പറഞ്ഞത് .എന്നാല്‍ ജയറാമിന്റെ ഈ പ്രസ്താവനയില്‍ തമിഴ്‌നാട്ടിലെ വനിതാ സംഘടനകളടക്കമുള്ളവര്‍ വ്യപകമായി പ്രതിഷേധിച്ചു.സ്ത്രീകളെ അപമാനിച്ചതിന് ജയറാമിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ വരെ ചില സംഘടനകള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്ടയിരുന്നു .ജയറാമിന്റെ ഖേദ പ്രകടനത്തോടെ ഈ പ്രശ്നങ്ങള്‍ കെട്ടെടങ്ങുമെന്ന് കരുതാം.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us