രജനികാന്തിന്‍റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു ( Photos)
തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ ഇളയമകള്‍ സൗന്ദര്യയുടെ വിവാഹ നിശ്ചയം ബുധനാഴ്ച ചെന്നൈയില്‍ നടന്നു.Soundharya Wedding Engagement Photos ചെന്നൈയില്‍ ബിസിനസ്സുകാരനായ രാംകുമാറിന്റെ മകന്‍ അശ്വിന്‍കുമാറാണ് വരന്‍. വിവാഹം തിയ്യതി വെളിപ്പെടുത്തിയിട്ടില്ല .സൗന്ദര്യയുടെ വരന്‍ അശ്വിന്‍ അമേരിക്കയില്‍ ഉന്നതപഠനം കഴിഞ്ഞ് കെട്ടിടനിര്‍മാണ കമ്പനിയുടെ മേല്‍നോട്ടം വഹിച്ചുവരികയാണ്.
ചെന്നൈയില്‍ 'ഓഷര്‍ സ്റ്റുഡിയോസ്' എന്ന പേരില്‍ ആനിമേഷന്‍ സ്ഥാപനം നടത്തുന്ന സൗന്ദര്യ അടുത്തിടെയാണ് സ്വന്തമായി നിര്‍മാണ കമ്പനി തുടങ്ങിയത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത 'ഗോവ'യാണ് സൗന്ദര്യയുടെ ആദ്യ നിര്‍മാണ സംരംഭം. നേരത്തേ രജനീകാന്തിനെക്കുറിച്ച് 'സുല്‍ത്താന്‍, ദി വാരിയര്‍' എന്ന ആനിമേഷന്‍ ചിത്രവും സൗന്ദര്യ നിര്‍മിച്ചിരുന്നു.
അശ്വിന്‍ അമേരിക്കയില്‍ ഉന്നതപഠനം കഴിഞ്ഞ് അച്ഛന്റെ കെട്ടിടനിര്‍മാണ കമ്പനിയുടെ മേല്‍നോട്ടം വഹിച്ചുവരികയാണ്. മുഖ്യമന്ത്രി എം. കരുണാനിധി, കമലഹാസ്സന്‍, അജിത്, ശാലിനി ,തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us