മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലും,സ്വഭാവ നടന്റെ വേഷങ്ങളിലും മിന്നി തിളങ്ങി നില്‍ക്കുന്ന സായികുമാര്‍ തെലുങ്ക് സിനിമയിലും സജീവമാകുന്നു.തെലുങ്ക് സിനിമ രംഗത്തെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ആയ ഭോയപതി ശ്രീനു സംവിധാനം ചെയ്യുന്ന 'സിംഹ'എന്ന ചിത്രത്തിലൂടെയാണ് സായികുമാര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത് .ഈ ചിത്രത്തിലും വില്ലന്‍ വേഷം തന്നെയാണ് സായികുമാറിന്. ബാലകൃഷ്ണ നായകനാകുന്ന ഈ ചിത്രത്തില്‍ റഹ്മാന്‍ ,നയന്‍താര ,സ്നേഹ,നമിത തുടങ്ങിയവരും വേഷമിടുന്നുണ്ട് .മാര്‍ച്ച് മാസത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിന് എത്തും.
|