ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ മലയാളക്കരയില്‍ നായികയായെത്തിയ കാവ്യ തന്‍റെ ഭാഗ്യ നായകനായ ദിലീപിന്‍റെ നായികയായി അഭിനയിച്ച് മടങ്ങിവരവ് ഗംഭീരമാക്കാനൊരുങ്ങുന്നു .‘റണ്‍വേ’ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായ ‘വാളയാര്‍ പരമശിവം’ എന്ന ചിത്രത്തിലാണ് കാവ്യ ദിലീപിന്‍റെ നായികയാകുന്നത്.ഒരു പ്രശസ്ത സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യം അറിയിച്ചത്.
ജോഷിയേട്ടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാകാന്‍ താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടു ണ്ടെന്നും.ഇതിന്ടെ ഷൂട്ടിംഗ് എപ്പോള്‍ തുടങ്ങുമെന്ന് അറിയില്ലെന്നും എന്തായാലും ആദ്യം ജോഷിയേട്ടന്‍റെ ചിത്രത്തിലായിരിക്കും അഭിനയിക്കുകയെന്നും കാവ്യ വ്യക്തമാക്കി.മേജര്‍ രവി, കെ മധു, എ കെ സാജന്‍ തുടങ്ങിയവരുടെ സിനിമകളിലും കാവ്യ അഭിനയിക്കുമെന്നാണ് സൂചനയുണ്ട്.
മീശമാധവന്‍, ലയണ്‍, റണ്‍വേ, കൊച്ചിരാജാവ്, തിളക്കം തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച കാവ്യ ദിലീപ് ജോഡിയുടെ തിരിച്ചു വരവിനായ് പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.
|