‘ട്വന്‍റി20’ ചിത്രീകരണം പൂര്‍ത്തിയാകുന്നു. താരസംഘടനയായ അമ്മക്ക് വേണ്ടി നടന്‍ ദിലീപ് നിര്‍മ്മിക്കുന്ന ട്വന്‍റി20യുടെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാകുന്നു .
മലയാളത്തിലെ ഏറ്റവും വലിയ പണംമുടക്കി ചിത്രമായ ട്വന്‍റി20യുടെ ക്ലൈമാക്‌സിലെ സ്‌റ്റണ്ട് ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. അങ്കമാലിക്ക് അടുത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്.
തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റണ്ട് സംവിധായകനായ സ്റ്റണ്ട് ശിവയാണ് ക്ലൈമാക്‌സ് ഒരുക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം ഉള്‍കൊള്ളുന്നതാണ് ട്വന്‍റി20യുടെ ക്ലൈമാക്‌സ്.മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം, സിദ്ധിക്, മനോജ് കെ ജയന്‍ തുടങ്ങിയവരെല്ലാം ക്ലൈമാക്‌സ് സ്‌റ്റണ്ടില്‍ ഉണ്ട്. എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കും ഒരേ പോലെ പ്രാധാന്യം കൊടുത്തുള്ള ആക്ഷന്‍ രംഗങ്ങളാണ് ഒരുക്കുന്നത്.അഞ്ച് കാമറകള്‍ ഉപയോഗിച്ചാണ് ഛായാഗ്രാഹകന്‍ പി സുകുമാരന്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. ചിത്രം ഓണത്തിന് തിയേറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange